Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kavya Madhavan

അ​നു സി​ത്താ​ര​യു​ടെ നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ൽ മ​ക​ൾ​ക്കൊ​പ്പം കാ​വ്യ മാ​ധ​വ​ൻ; വീ​ഡി​യോ  

അ​നു സി​ത്താ​ര​യു​ടെ ഷാ​ർ​ജ​യി​ലെ നൃ​ത്ത​വി​ദ്യാ​ല​യം സ​ന്ദ​ർ​ശി​ച്ച് കാ​വ്യ മാ​ധ​വ​ൻ. അ​നു സി​ത്താ​ര പു​തി​യ​താ​യി തു​ട​ങ്ങി​യ ക​മ​ല​ദ​ളം എ​ന്ന ഡാ​ൻ​സ് സ്കൂ​ളി​ലാ​ണ് അ​മ്മ​യ്ക്കും മ​ക​ൾ മ​ഹാ​ല​ക്ഷ്മി​ക്കു​മൊ​പ്പം കാ​വ്യ എ​ത്തി​യ​ത്.

അ​നു സി​ത്താ​ര ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഈ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ ഹൃ​ദ്യ​മാ​യ വീ​ഡി​യോ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.  

നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ കു​റ​ച്ച​ധി​കം സ​മ​യം ചി​ല​വ​ഴി​ച്ചി​ട്ടാ​ണ് കാ​വ്യ മ​ട​ങ്ങി​യ​ത്. അ​നു സി​ത്താ​ര​യു​ടെ സ​ഹോ​ദ​രി സോ​നാര​യും ഈ ​സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

‘ഒ​രു സ​ഹോ​ദ​രി​യു​ടെ സ്നേ​ഹം പോ​ലെ... പ്രി​യ​പ്പെ​ട്ട കാ​വ്യ ചേ​ച്ചി​ക്കൊ​പ്പം ക​മ​ല​ദ​ള​ത്തി​ൽ’’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​നു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​മ്മ​യു​ടെ കൈ​ക​ളി​ൽ തൂ​ങ്ങി നാ​ണ​ത്തോ​ടെ നി​ൽ​ക്കു​ന്ന മ​ഹാ​ല​ക്ഷ്മി​യും വീ​ഡി​യോ​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ക​ണ്ടാ​ൽ സ​ഹോ​ദ​രി​മാ​രെ​പ്പോ​ലെ, ഒ​രു ഫ്രെ​യി​മി​ൽ ര​ണ്ട് ഐ​ശ്വ​ര്യം എ​ന്നാ​യി​രു​ന്നു സോ​ന നാ​യ​രു​ടെ ക​മ​ന്‍റ്

Movies

മ​ക​ളു​ടെ അ​ച്ഛ​നാ​യ മാ​ധ​വേ​ട്ട​ൻ

നീ​ലേ​ശ്വ​രം: ഒ​രു കാ​ല​ത്ത് നീ​ലേ​ശ്വ​ര​ത്തെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു രാ​ജാ​സ് സ്കൂ​ളി​നു സ​മീ​പ​ത്തെ സു​പ്രി​യ ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ മാ​ധ​വേ​ട്ട​നും കെ​എ​സ്ഇ​ബി എ​ൻ​ജി​നി​യ​റാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ജ​നാ​ർ​ദ​ന​നും.

കു​ട്ടി​ക്കാ​ലം മു​ത​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ തി​ള​ങ്ങി​യ മ​ക​ൾ കാ​വ്യ സി​നി​മാ രം​ഗ​ത്തേ​ക്കു പി​ച്ച​വ​ച്ച​തോ​ടെ ആ ​വി​ലാ​സം ക്ര​മേ​ണ മ​ക​ളു​ടെ അ​ച്ഛ​നെ​ന്നാ​യി മാ​റു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മെ​ന്ന നി​ല​യി​ലു​ള്ള മാ​ധ​വ​ന്‍റെ ബ​ന്ധ​ങ്ങ​ളാ​ണ് മ​ക​ളെ സി​നി​മാ​താ​ര​മാ​ക്കി​യ​ത്.

ബാ​ല​താ​ര​മാ​യെ​ത്തി​യ കാ​വ്യ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ “ഇ​താ മാ​ധ​വേ​ട്ട​ന്‍റെ മോ​ള്” എ​ന്ന് നീ​ലേ​ശ്വ​ര​ത്തു​കാ​ർ അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു. സി​നി​മാ​ഭി​ന​യ​ത്തോ​ടൊ​പ്പം സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും കാ​വ്യ​യു​ടെ കൈ​പി​ടി​ച്ചു ന​ട​ന്ന​ത് ഈ ​അ​ച്ഛ​നാ​യി​രു​ന്നു. "ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ൽ' എ​ന്ന സി​നി​മ​യി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ കാ​വ്യ​ക്ക് സി​നി​മാ​രം​ഗ​ത്ത് തി​ര​ക്കേ​റി​യ​തോ​ടെ ടെ​ക്സ്റ്റൈ​ൽ ഷോ​പ്പ് പോ​ലും ഒ​ഴി​വാ​ക്കി മ​ക​ൾ​ക്കൊ​പ്പം കൊ​ച്ചി​യി​ലേ​ക്കു മാ​റി.

കാ​വ്യ നാ​യി​ക​യാ​യ​പ്പോ​ൾ കാ​വ്യ മാ​ധ​വ​നാ​യി മാ​റി​യ​ത് മ​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ ഈ ​അ​ച്ഛ​ന​നു​ള്ള അം​ഗീ​കാ​ര​മാ​യി​രു​ന്നു. കാ​വ്യ​യു​ടെ ആ​ദ്യ​വി​വാ​ഹം വി​വാ​ദ​ങ്ങ​ളി​ൽ ക​ലാ​ശി​ച്ച​പ്പോ​ഴും ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ലും മ​ക​ൾ​ക്ക് ആ​ത്മ​ധൈ​ര്യം പ​ക​ർ​ന്ന സൗ​മ്യ​സാ​ന്നി​ധ്യ​മാ​യി മാ​ധ​വേ​ട്ട​ൻ എ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഒ​രു പി​തൃ​ദി​ന​ത്തി​ൽ കാ​വ്യ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച അ​ച്ഛ​നൊ​പ്പ​മു​ള്ള പ​ഴ​യ​കാ​ല ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വൈ​റ​ലാ​യി​രു​ന്നു.

Movies

ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ പി​താ​വ് പി. ​മാ​ധ​വ​ന്‍ അ​ന്ത​രി​ച്ചു

കൊ​ച്ചി: ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ പി​താ​വും സു​പ്രി​യ ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് ഉ​ട​മ​യു​മാ​യ കാ​സ​ര്‍​ഗോ​ഡ് നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര വീ​ട്ടി​ല്‍ പി.​മാ​ധ​വ​ന്‍ (75) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് സ്വ​വ​സ​തി​യാ​യ വെ​ണ്ണ​ല​യി​ലെ സ​ഫ​യ​ര്‍​കോ​ര്‍​ട്ട് വി​ല്ല ന​മ്പ​ര്‍ 23-ല്‍ ​എ​ത്തി​ക്കും. തു​ട​ര്‍​ന്ന് പൊ​തു​ദ​ര്‍​ശ​നം.

സം​സ്‌​കാ​രം ഇ​ട​പ്പ​ള്ളി ശ്മ​ശാ​ന​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10.30ന്. ​ഭാ​ര്യ: ശ്യാ​മ​ള. മ​ക​ന്‍: മി​ഥു​ന്‍ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: റി​യ (ഓ​സ്‌​ട്രേ​ലി​യ), ന​ട​ന്‍ ദി​ലീ​പ്.

Latest News

Up